Saturday, March 15, 2008

തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍

വിക്കിപീഡിയയില്‍ ഏറെക്കുറെ പൂര്‍ണ്ണമായ ഉള്ളടക്കവും, കൃത്യതയും ഉള്ള ലേഖനങ്ങള്‍ വിക്കിപീഡിയയിലെ അംഗങ്ങള്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ലേഖനങ്ങളെയാണ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന് പറയുന്നത്. ഈ ലേഖനം ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പ്രധാന താളില്‍ 15 ദിവസം ഉണ്ടാകും. ഇപ്പോള്‍ നിലവിലുള്ള തിരഞ്ഞെടുത്ത ലേഖനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആണ്.

ഒരു സമ്പൂര്‍ണ്ണ ലേഖനം പിറക്കുന്നു


ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുന്‍പ് വിക്കിപീഡിയര്‍ ഈ ലേഖനത്തില്‍ ധാരാളം തിരുത്തലുകള്‍ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് ലേഖനം സമ്പൂര്‍ണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകള്‍ തിരുത്തുന്നതിനും വിക്കിപീഡിയര്‍ ശ്രദ്ധിക്കുന്നു. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന ശ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയര്‍ ലേഖനത്തിനു അവലംബമായി ചേര്‍ക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേര്‍ക്കുമ്പോള്‍ വിജ്ഞാനപ്രദമായ ഒരു സമ്പൂര്‍ണ്ണലേഖനം പിറക്കുകയായി.

തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ക്കായി ഒരു ബ്ലോഗ്


മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ക്കു മാത്രമായി ഒരു മലയാളം വിക്കിപീഡിയന്‍ ആയ ലബീബ് ഒരു ഫീഡ് ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ബ്ലോഗ് വിലാസം

ഒരു സ്വപ്നം


മലയാളം വിക്കിപീഡിയയില്‍ കൂടുതല്‍ ലേഖനങ്ങള്‍ തിരഞ്ഞെത്തവ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ എല്ലാ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍ മാറ്റുന്ന ദിവസം സ്വപ്നം കാണുകയാണ് മലയാളം വിക്കിപീഡിയര്‍. അങ്ങനെ സ്വതന്ത്രവും സമ്പൂര്‍ണ്ണവുമായി ഒരു മലയാള വിജ്ഞാനകോശമായി മലയാളം വിക്കിപീഡിയയെ വളര്‍ത്താം.

1 comment:

കണ്ണൂരാന്‍ - KANNURAN said...

എങ്ങിനെ മലയാളം വിക്കിയുമായി സഹകരിക്കണമെന്നറിയാത്തവര്‍ക്ക് വഴിക്കാട്ടിയാകുന്ന തരത്തിലുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും. കൂടുതല്‍ പേരെ വിക്കിയിലേക്ക് ആകര്‍ഷിക്കാന്‍ അതുപകരിക്കും.