Saturday, January 12, 2008

വിക്കിപീഡിയ വാരഫലം

മലയാളം വിക്കിപീഡിയയില്‍ കഴിഞ്ഞ ആഴ്ച(06/01/2008 മുതല്‍ 12/01/2008 വരെ) വന്ന മികച്ച അഞ്ച് ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഒരു ശ്രമം ആണിത്.ഈ തിരഞ്ഞെടുപ്പ് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടു മാത്രമാണ്.മറ്റൊരു മാനദണ്ഡവും ഇതില്‍ സ്വീകരിച്ചിട്ടില്ല.

1. അസ്സീസിയിലെ ഫ്രാന്‍സിസ്
1182-ല്‍ ജനിച്ച റോമന്‍ കത്തോലിക്കാസഭയിലെ വിശുദ്ധനും ഫ്രാന്‍സിസ്കന്‍ സംന്യാസസഭകളുടെ സ്ഥാപകനുമായ ആസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചാണ് ഈ ലേഖനം.അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ ഒക്കെ ഈ ലേഖനത്തിലുണ്ട്.ജനനം,ബാല്യകാല ജീവിതം,അങ്ങനെ ഒട്ടു മിക്ക കാര്യങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.വിശുദ്ധ പദവി എന്ന ഭാഗം ശ്രദ്ധിക്കുക.


ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ്
വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി
ഒന്‍പതാമന്‍ മാര്‍പ്പാപ്പ 1228-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന്
കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.


2.അറബി ഭാഷ
അറബി ഭാഷയെക്കുറിച്ച് ഏകദേശ വിവരങ്ങള്‍ നല്‍കുന്ന ഈ ലേഖനത്തില്‍ അറബി ഭാഷയിലുള്ള 28 അക്ഷരങ്ങള്‍ പട്ടികയായി കൊടുത്തിരിക്കുന്നു.“ഹാരിഫ് മലയാളം?”(മലയാളം അറിയുമോ?) തുടങ്ങി നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ട അറബിപ്പദങ്ങളും,അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങളുടെ വിവരങ്ങളും ഈ ലേഖനത്തിലുണ്ട്.
3.ഫ്രീ ബി.എസ്.ഡി.


യൂണിക്സിനോട്‌ സാമ്യമുള്ള ഒരു സൗജന്യ ഓപറേറ്റിംഗ്‌ സിസ്റ്റമായ ഫ്രീ ബി.എസ്‌.ഡി യെക്കുറിച്ചാണ് ഈ ലേഖനം.ലേഖനത്തില്‍ ഈ ഡിസ്ട്രിബ്യൂസനെക്കുറിച്ചുള്ള വളരെച്ചെറിയ വിവരണം മാത്രമേ ഉള്ളൂ.പുറത്തേക്കുള്ള കണ്ണികളും,ഇതര ഭാഷാ കണ്ണികളും കൊടുത്ത് ആവശ്യക്കാര്‍ക്ക് വിവര സമ്പാദനത്തിനായുള്ള വഴികളും ലേഖനത്തിലുണ്ട്.

4.കുളച്ചല്‍ യുദ്ധം
കുളച്ചല്‍ യുദ്ധത്തെപ്പറ്റിയുള്ള നല്ല ഒരു ചെറിയ ലേഖനമാണിത്.ഇത്തരം ലേഖനങ്ങള്‍ വികസിപ്പിക്കേണ്ടത് മലയാളം അറിയുന്ന ഒരോ മലയാളിയുടെയും കടമയാണ്.
5.ടാറ്റാ നാനോ
ഇന്നു ബിസിനസ് ലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ടാറ്റാ മോട്ടോര്‍സ് പുറത്തിറക്കിയ ടാറ്റാ നാനോ എന്ന കാറിനെപ്പറ്റിയും ഒരു ലേഖനം മലയാളം വിക്കിപീഡിയയിലുണ്ട്.ഈ കാറിന്റെ സവിസേഷതകളൊക്കെ ഇവിടെ ലഘുവായി വിവരിച്ചിട്ടുണ്ട്.തെലുഗിനു ശേഷം ഈ വിവരത്തെപ്പറ്റി ഒരു ലേഖനം വന്ന വിക്കിപീഡിയ മലയാളം വിക്കിപീഡിയയാണ്.

ചിത്രങ്ങള്‍ക്കു കടപ്പാട്:മലയാളം വിക്കിപീഡിയ

2 comments:

സുഗീഷ്. ജി|Sugeesh.G said...

“അസ്സീസ്സിയിലെ ഫ്രാന്‍സിസ്" എന്ന ലേഖനം മികച്ചതാണ്‍് എന്ന് എനിക്ക് തോന്നുന്നു. കാരണം ഒരു ലേഖനത്തിനു വേണ്ട ഘടന നല്ലതുപോലെ ഉള്ള ഒരു ലേഖനം ആണിത്. മറ്റുള്ളവ മോശം എന്നല്ല. വിവരങ്ങള്‍ ഇനിയും ചേര്‍ക്കാനുണ്ട്. "ടാറ്റയുടെ നാനോ" കാറിനെക്കുറിച്ചുള്ള ലേഖനം വളരെ നന്നായി തോന്നി. അതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ ചേര്‍ക്കപ്പെടും എന്ന് അനുമാനിക്കാം. പിന്നെ ഉള്ളടക്കം കോണ്ട് മികച്ചത് എന്നു തോന്നിയ ലേഖനമാണ്‍് “അറബി ഭാഷ” . ചിലആളുകള്‍ക്ക് ഈ താള്‍ മറ്റുവിധത്തില്‍ (അത്യാവശ്യ സംഭാഷണം) നടുത്തുന്നതിന്‍് ഈ താള്‍ അറബി ഭാഷ പഠിക്കുന്നതിലേക്ക് കൂടുതല്‍ പ്രചോദനവും ആകും എന്നു വിശ്വസിക്കുന്നു.

സുഗീഷ്

ക്രിസ്‌വിന്‍ said...

നല്ല സംരംഭം
ആശംസകള്‍